നിറഞ്ഞയവ്വന കൊടുമുടിയില്‍ നിന്നും
അടിതെറ്റി വീണ നിര്‍ഭാഗ്യവാന്‍.
അകാലത്തില്‍ തനുതളര്‍ന്നു കിടപ്പിലായവന്‍.
അയാള്‍ക്ക് വേണ്ടിയാണ് എന്നെ ഫ്ലാറ്റില്‍ എത്തിച്ചത്.
കടുംനിറമുള്ള കിടപ്പുമുറിയിലെ കട്ടിലിലയാളെ
എന്റെമേല്‍ കിടത്തി വീട്ടുകാര്‍ വിടവാങ്ങി.
ഞാനയാളുടെ വേദനകളെ പതുക്കെ വിഴുങ്ങി.
സഹശയന സാന്ത്വന മന്ത്രങ്ങള്‍ ഏറ്റുപാടി.
കിടപ്പുമുറി പലകുറി പുതുനിറത്തില്‍ നവീകരിച്ചു.
പുതുവര്‍ഷം വരവ് അറിയിച്ചുകൊണ്ടിരുന്നു.
ഉറ്റവര്‍ പ്രതീക്ഷിച്ച ആള്‍ മാത്രം വന്നില്ല.
അയാളൊന്നും അറിഞ്ഞില്ല.
അയാളെന്നില്‍ ഉറങ്ങിമയങ്ങി കിടന്നു.
അയാളെന്നില്‍ മൂത്രമൊഴിച്ച്ചു,തൂറി.
എല്ലാത്തിനും അവളുണ്ട്-
വിലക്കെടുത്ത പരിചാരിക.
ഉറ്റവര്‍ ഒഴിഞ്ഞുകൊഴിഞ്ഞേ പോയ്.
എന്നില്‍ അയാള്‍ എഴഞ്ഞഴിഞ്ഞേ കിടന്നു.
എനിക്കയാള്‍ ഒരു ഭാരമേ അല്ലാതായി.
അവര്‍ക്ക് അയാള്‍ ഒത്ത ഭാരമായി.
ദാ,ഇപ്പൊള് അയാളുടെ ഭാരം കൂടുന്നുവല്ലോ!
ശ്ശോ, ശ്വാസം വലിക്കല്‍ നിലക്കുന്നുവല്ലോ!!
ഇപ്പൊള് അയാള്‍ എനിക്ക് ഭാരം.
അവരുടെ ഭാരം ഒഴിഞ്ഞു.
അവര്‍ അയാളെ എന്നില്‍നിന്നും എടുത്തു.
കുളിപ്പിച്ച് കരുതിവെച്ച വെള്ളപുതപ്പിച്ചു.
പരിചാരിക എന്നെയും എടുത്തു കുളിപ്പിച്ചു.
എല്ലാവരും അയാള്‍ക്കന്ത്യ യാത്ര ചൊല്ലി.
മുറിയില്‍ ഞാനും പരിചാരികയും മാത്രം.
ഇനിയെന്റെ അടുത്ത യാത്ര എവിടേക്ക്?
ഇനിനിന്റെ അടുത്ത ഊഴം എപ്പോള്?
ഒഴിഞ്ഞ കട്ടില്‍ നോക്കി കരയുന്നുവോ?
വാ പോകാം.
11 അഭിപ്രായങ്ങൾ:
ഉള്ളിലെവിടെയോ തട്ടി...
നന്നായിരിക്കുന്നു
പ്രത്യേകതയുള്ള വിഷയം, നന്മ, നന്നായിട്ടുണ്ട്, കുറച്ചുകൂടി ചുരുക്കി, സാന്ദ്രമാക്കിയിരുന്നെങ്കിൽ!
നല്ല ആശയം..അവതരണത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നി.
ദീപ പറഞ്ഞതിന്‍ കീഴെ ഞാനും ഒപ്പു ചാര്‍ത്തുന്നു.
different thought..keep it up..
നന്ദി...നന്ദി...
എല്ലാവര്ക്കും.
എല്ലാ അഭിപ്രായങ്ങള്‍ക്കും.
വളരെ...വളരെ...
നന്ദി...നന്ദി...
ഗംഭീരമായിരിക്കുന്നു. ഞാന്‍ ഇത് വഴി വന്നത് വെറുതെ ആയില്ല. പുതിയ അവതരണം
നന്നായിരിക്കുന്നു
നിര്‍ഭാഗ്യവതിയുടെ കവിതകള്‍ എല്ലാം എനിക്കൊരുപാടിഷ്ടമായി. ഇനിയും ഒരുപാട് കവിതകള്‍ എഴുതൂ. അവ വായിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. അഭിനന്ദങ്ങള്‍.
novichu karayippikkunnu.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ