2010, ജൂലൈ 25, ഞായറാഴ്‌ച

പുറത്തേക്ക്‌...പുറത്തേക്ക്‌...

അങ്ങിനെ നിര്ഭാഗ്യവതിയായി കഴിഞ്ഞ ഞാന്‍ അവസാനം ബ്ലോഗ്‌ ലോകത്തേക്ക് കാലെടുത്തു വെച്ച് എന്റെ നിര്ഭാഗ്യങ്ങളെ മറികടക്കാന്‍ പരിശ്രേമിക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ സ്വയം ഇല്ലാതാകുന്ന ഒരവസ്ഥയില്‍ നിന്നും ഞാന്‍ പതുക്കെ പുറത്തു കടക്കുകയാണ്.വലിയ വായിച്ചറിവില്ല,എങ്കിലും ഏറെ ജീവിതാനുഭവങ്ങള്‍ ഉണ്ട്. എന്നും ജീവിതം ഒരേ വഴിയില്‍ പോകില്ലല്ലോ? അല്ലെ. മുറിവേറ്റ മുഷിഞ്ഞ മുറിയില്‍ നിന്നും പതുക്കെ ഞാന്‍ എന്നെ തന്നെ പുറത്തേക്കു സ്വയം എറിയുന്നു. അകത്തു നിന്ന് ഏറെ ഏറു കൊണ്ടിരുന്നു.ഇനി പുറത്തു നിന്നും ആകാം.
അനുഭവങ്ങള്‍

13 അഭിപ്രായങ്ങൾ:

lakshmi. lachu പറഞ്ഞു...

ezhuthoo...vaayikkan njangal okke und..
aashamasakal

രശ്മി കെ എം പറഞ്ഞു...

ബ്ലോഗിന് ഇത്ര നെഗറ്റിവ് ആയ ഒരു പേരിട്ടതെന്തിന്? പുറത്തേയ്ക്കുള്ള വഴികള്‍ കണ്ടെത്താത്തവര്‍ക്ക് അവകാശപ്പെട്ടതാണ് നിര്‍ഭാഗ്യങ്ങള്‍.അതുകൊണ്ട് പൂര്‍വലിഖിതമായ എന്തോ ഒന്നായി ജീവിതത്തെ തരം താഴ്ത്തി വിചാരിക്കാതെ മുഖമുയര്‍ത്തിപ്പിടിക്കൂ. ഇതുവരെ കാണാത്ത വഴികള്‍ കണ്ടുകിട്ടും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് അങ്ങനെ പ്രത്യേകം സ്കെയില്‍ ഒന്നുമില്ല. സധൈര്യം മുന്നോട്ടു പോകൂ.

ശ്രീനാഥന്‍ പറഞ്ഞു...

'എന്തിത്ര വന്നൂ കടുകയ്പ്പു വായിൽ'?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

"പുറത്തേക്കുള്ള വഴി" എന്നാക്കണം ബ്ലോഗിന്‍റെ പേര്.

സധൈര്യം തുടരൂ..
ആശംസകള്‍

Sulthan | സുൽത്താൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sulthan | സുൽത്താൻ പറഞ്ഞു...

ഭാഗ്യവതി,

ഓർമ്മകളിൽ നല്ലതൊന്നുമില്ല. ഒർമ്മിക്കുവാൻ നല്ലതൊന്നും വേണ്ടെന്നാണോ?.

ഒരു നെഗറ്റീവ്‌ ഇമേജ്‌ സ്വയം ക്രിയേറ്റ്‌ ചെയ്തെടുത്തത്‌ തന്നെയാണ്‌ ആദ്യം ചെയ്ത തെറ്റ്‌. വിശാലമായ ബുലോകത്തിലേക്ക്‌ വരൂ. സൗഹൃദങ്ങൾ ഇവിടെ എന്നും പൂത്തുലഞ്ഞു നിൽക്കും.

നിർഭാഗ്യവതിയാണെന്ന് തോന്നുന്നില്ല, ഭഗ്യവതിയാണെന്ന് ആദ്യം സ്വയം ബോധ്യപ്പെട്ട സത്യമുണ്ടല്ലോ. അതാണല്ലോ സത്യവും.

നിർഭാഗ്യവതിയാണെന്ന്, ചെയ്യുന്ന ജോലിയിൽ കുറ്റവും കുറവുകളുമെയുള്ളൂവെന്ന്, ആരെയോ ബോധ്യപ്പെടുത്തണമെന്ന നിർബന്ധ ബുദ്ധി കുട്ടിക്കുണ്ടോ?

ശരീരം ഒന്നനക്കുവാൻ പോലുമാവാതെ, കിടക്കയിൽ കിടന്ന്, ഞാൻ ഭാഗ്യവാനാണെന്ന് വിളിച്ച്‌പറയുന്നവരെ, കഥകളിലോ സിനിമയിലോ അല്ല, ഈ മലയാള ബ്ലോഗിലും കാണാം. നിരാശബാധിച്ചോരാൾ, ഒരു സമൂഹത്തിനെ മൊത്തം നൈരാശ്യത്തിലേക്ക്‌ തള്ളിയിടും.

ജോലി ചെയ്യുന്നത്‌ അത്മാർത്ഥമായല്ലെന്നുറപ്പ്‌. അത്‌ അത്മവഞ്ചനയല്ലെ. പണം എല്ലാറ്റിന്റെയും അവസാനവക്കാണെന്ന്, മരണത്തെ പലവുരു മുഖമുഖം കണ്ടു എന്ന് പറയുന്ന കുട്ടിക്ക്‌ തറപ്പിച്ച്‌ പറയുവാൻ കഴിയുമോ?.

ദന്തഗോപുരങ്ങളിൽ അന്തിയുറങ്ങുവാനുള്ള വിധിയെങ്കിലും കുട്ടിക്കില്ലെ. പകയും വെറുപ്പും ആരോട്‌? എന്തിനോട്‌?.

ശാരീരിക വിഷമങ്ങളോന്നും കുട്ടിക്കില്ലല്ലോ. പ്രവർത്തനക്ഷമമായ കൈകാലുകൾ കിട്ടിയത്‌തന്നെ, ദൈവത്തിന്റെ കാരുണ്യവും, ഭാഗ്യവുമാണെന്ന് കരുതൂ.

ദൈവം കനിഞ്ഞുനൽകിയ ഇത്രയും ഭാഗ്യം മതിയല്ലോ കുട്ടി, ഈ ബ്ലോഗിന്റെ പേര്‌ മാറ്റുവാൻ.

ഞാൻ നിർഭാഗ്യവതിയാണെന്ന് പറഞ്ഞ്‌നടക്കുന്ന കുട്ടിയുടെ നിർഭാഗ്യത്തിനുള്ള പ്രധാന കാരണം കുട്ടിയല്ലാതെ മറ്റാരുമല്ല.

വേദനയില്ലാത്തവർ ആരുമില്ല. പക്ഷെ, അതോർത്ത്‌കിടന്നാൽ, ജന്മം നായ നക്കും.

ഉണരുക. ഉല്ലാസവതിയായി, സ്വയം ഭാഗ്യവതിയായി പ്രഖ്യപിക്കുക. നിരാശതോന്നുന്ന കാര്യങ്ങൾ ചിന്തിക്കരുത്‌, ചെയ്യരുത്‌. എപ്പോഴും പ്രവർത്തനക്ഷമമാവട്ടെ മനസ്സും ശരീരവും.

ശരീരം അനക്കുവാൻ കഴിയാതെ കിടക്കുന്ന ഒരുപാട്‌ സുഹൃത്തുകളുടെ സൃഷ്ടികൾ ഇവിടെയുണ്ട്‌. അത്‌ കണ്ടെത്തി വായിക്കുക. അവരെ അറിയുക. അപ്പോൾ മനസിലാവും കുട്ടി എത്ര ഭഗ്യവതിയാണെന്ന്.

നന്മകൾ നേരുന്നു. ബ്ലോഗിന്റെ പേര്‌ മാറ്റുക. പ്രൊഫൈലിലെ ചില വിവരങ്ങളും.

നിരാശനായവനെ ആരും ശ്രദ്ധിക്കില്ല. ഒറ്റക്കിരിക്കുന്നതോ ചടഞ്ഞിരിക്കുന്നതോ നല്ല ഗുണമല്ല. ബൂലോകത്തിന്റെ നടുത്തളത്തിലേക്ക്‌ വരൂ. മറ്റുള്ളവരോടോപ്പം, അനുഭവങ്ങൾ പങ്ക്‌വെച്ച്‌, ചിരിച്ചും കളിച്ചും, പഠിച്ചും പഠിപ്പിച്ചും ഇവിടെ കഴിയാം.

നല്ല ഓർമ്മകളും, നല്ല സന്ദേശങ്ങളും വായനക്കാർക്ക്‌ വേണ്ടി വിളമ്പുവാൻ കുട്ടിക്ക്‌ കഴിയും. അതുണ്ടല്ലോ ഇഷ്ടംപോലെ മനസ്സിൽ.

വരിക, പുഞ്ചിരിയോടെ, ബൂലോകത്തേക്ക്‌ സ്വാഗതം. ഭാഗ്യവതിക്ക്‌. (അതാണല്ലോ ഐഡി) അതാവട്ടെ സത്യം.

Sulthan | സുൽത്താൻ

Sulthan | സുൽത്താൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kvmadhu പറഞ്ഞു...

ഭാഗ്യവും നിര്‍ഭാഗ്യവും വലിയ വ്യത്യാസമൊന്നുമില്ല സുഹൃത്തേ. മജീദി മജീദിയുടെ ഒരു സിനിമയുണ്ട്‌ ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ എന്ന പേരില്‍. അത്‌ പ്രിയദര്‍ശന്‍ അടുത്ത കാലത്ത്‌ ഹിന്ദിയിലെടുത്തിട്ടുണ്ട്‌. അതിലെ എട്ടന്‍ കഥാപാത്രം സ്‌കൂളില്‍ ഒരു മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. അവന്റെ അനിയത്തിക്ക്‌ ഒരു ഷൂ വേണം സ്‌കൂളിലെ ഓട്ടമല്‍സരത്തില്‍ സെക്കന്റ്‌ പ്രൈസ്‌ ഷൂവാണ്‌. അവന്‍ സെക്കന്റ്‌ പ്രൈസ്‌ കിട്ടാന്‍ ജീവന്‍ പണയം വച്ച്‌ ഓടുകയാണ്‌. ഫസ്റ്റ്‌ കിട്ടാനും പാടില്ല. ഒന്നാമതെത്തുന്നവന്റെ പിന്നില്‍ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന്‌ തട്ടി വീണു. പിന്നീട്‌ ചാടിയെണീറ്റ്‌ ഒന്നും നോക്കാതെ ഓടിയപ്പോള്‍ അവന്‌ ഒന്നാം സ്ഥാനം. കിരീടമണിയുമ്പോള്‍ സെക്കന്റ്‌ പ്രൈസ്‌ കിട്ടാത്തവന്റെ നിര്‍ഭാഗ്യമായിരുന്നു ആ കുട്ടിയുടെ മുഖത്ത്‌. അവിടെ വച്ച്‌ അവന്‍ സ്വയം വിലയിരുത്തുന്നത്‌ അവന്‍ ഭാഗ്യം കെട്ടവനാണ്‌ എന്നായിരിക്കുമല്ലോ. നിര്‍ഭാഗ്യവതി നമുക്കീ പേരിനെ ഒരു തമാശയായി കാണാം.....
ഭാവുകങ്ങള്‍....

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഒരു പേരില്‍ എന്തിരിക്കുന്നു ?
ഒരുപാട് അനുഭവങ്ങള്‍ ഉള്ളതിനാല്‍ തന്നെ നീ ഭാഗ്യവതിയാണ്...
അവ എഴുതുവാന്‍ കഴിയുന്നത്‌ അതിലും ഭാഗ്യമാണ്...
ഇല്ലാത്ത അനുഭവങ്ങള്‍ തേടി ഞാന്‍ അലയുമ്പോള്‍, എനിക്ക് നിന്നോട് അസൂയ തോന്നുന്നു..
കാരണം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന അറിവാണ് സൃഷ്ടിയുടെ മാതാവ്...
ഓരോ അനുഭവവും ഒരു ഗുരുമുഖത്തു നിന്നും കിട്ടില്ലാല്ലാത്ത വിധം വിലപ്പെട്ട അറിവാണ്...
അനുഭവങ്ങലോടൊപ്പം സ്വപ്നങ്ങള്‍ കൂടി ചേര്‍ക്കുമ്പോഴാണ് ഭാവന ചിറകു വിരിയുന്നത്..
ഒരുപാട് സ്വപ്ങ്ങള്‍ കാണൂ...
നീ മനസ്സ് തുറന്നു എഴുതൂ...
നിന്റെ അക്ഷരങ്ങള്‍ക്കായി ബൂലോകം കാത്തിരിക്കുന്നു...
നിനക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകാനാവും..
ഓര്‍മ്മിക്കുക ആ പഴയ കവിത... "Miles to go before I sleep"

മഹേഷ്‌ വിജയന്‍ പറഞ്ഞു...

KV മധു-വിന്റെ അഭിപ്രായം വളരെയധികം ഇഷ്ടപ്പെട്ടു...

WHO M I? പറഞ്ഞു...

ezhuthaan itrayum vak padavamulla ningal sarikkum bhagyavathi alle....

nirbhagyavathy പറഞ്ഞു...

നന്ദി...നന്ദി...
എല്ലാവര്ക്കും.
എല്ലാ അഭിപ്രായങ്ങള്‍ക്കും.
വളരെ...വളരെ...
നന്ദി...നന്ദി...

minna പറഞ്ഞു...

ni orupaad ezhuthi oru valya ezhuthukaari aavum.jeevithathilum ni orupaad uyarum.ni bhagyavathi aan.bhoomiyil manushyajanmam kittiyathil..ninne ni aakki maatiya itre ere anubhava sambath nedaan aayathil..pls..peru maatoo.