2010, ജൂലൈ 28, ബുധനാഴ്‌ച

വിപരീത ജീവിതം.

തിരിച്ചറിവിന്റെ വാല്മീകത്തിലിരിക്കുമ്പോള്‍
തിരസ്ക്കാരത്തിന്റെ കയ്യൊപ്പുകള്‍.
നിശബ്ദ ‍പിറവികള്‍ക്കു കാതോര്ത്തിരിക്കുമ്പോള്‍
നിബിഡനിബന്ധനകളുടെ കുടുംബനിഗൂഡതകള്‍.
ജ്വരരാത്രികളില്‍ ഉടല്‍ പിടയുമ്പോള്‍
ജാരജന്മ കനല്‍ കണ്ണുകള്‍.
മുറിമാറില്‍ മുല ചുരത്തുമ്പോള്‍
മുജ്ജന്മാശാപ ജാതകനാഗങ്ങള്‍.
വഴികളില്‍ മിഴിനട്ട് നനക്കുമ്പോള്‍
വേട്ടനായ്ക്കളുടെ കുരക്കരുത്തുകള്‍.
വിവാഹ രാശിയില്‍ തിരിതെളിക്കുമ്പോള്‍
വലതുകാല്‍ വെക്കുവാന്‍ വാരിക്കുഴികള്‍.
അക്ഷരക്കനിക്കായ്‌ വാതുറന്നിരിക്കുമ്പോള്‍
ഇഷ്ടഗുരുക്കള്‍ നാവറുത്തിട്ട നാക്കിലചീന്തുകള്‍.
കരിപുരണ്ട ദിനങ്ങള്‍ക്ക്‌ കാവലിരിക്കുമ്പോള്‍
ഇരുള്‍ചിറകുമായെത്തിയ പരിണയപക്ഷികള്‍.
തൊട്ടു നമസ്കരിക്കുവാന്‍ തല കുമ്പിടുമ്പോള്‍
മുട്ടറ്റം പുണ്ണ്പൂത്ത പഴുത്ത കാലുകള്‍.
കണ്ണീര്‍കലങ്ങളില്‍ കിനാവ്കഴുകുമ്പോള്‍
കാളകൂടം പകര്‍ന്ന  കറുത്ത കയ്യുകള്‍.
ദാവണിചുറ്റിയ പ്രണയസൂര്യനുണരുമ്പോള്‍
ശോണിമചാര്‍ത്തിയ അസ്തമയ ശയ്യകള്‍.
'രമണനും''കരുണയും' കരളിലൂറുമ്പോള്‍
തരുണയവ്വന മരണപ്പകര്ച്ച്ചകള്‍.
ഉള്ളിലെ എരിതീയില്‍ ‍മുലഞരമ്പ് പൊട്ടുമ്പോള്‍
ഉടുതുണി ഉരിഞ്ഞെടുത്ത  സദാചാരപുരോഹിതര്‍.
ഉയിര്നേടുവാന്‍ ആശ്രയശ്ലോകങ്ങള്‍ ഉരുവിടുമ്പോള്‍
ഉടലാകെ  മരണത്ത്തുടലിട്ട് കെട്ടിയ പുരത്തൂണുകള്‍.
വീണ്ടെടുപ്പിനായ്‌  തുടലഴിക്കുമ്പോള്‍
വീട്ടടുപ്പില്‍  ഉടല്‍ വെന്ത കനലുകള്‍. 
കനലുകള്‍ കത്തി പുര നിലംപതിക്കുമ്പോള്‍
വിണ്ണില്‍  വിപരീതജീവിത ബലിക്കാക്കകള്‍.
ഇദം നമഹ.

ഇപ്പോള്‍
ഉടല്‍ ഉണരുന്നുണ്ട്.
തല ഉയരുന്നുണ്ട്,
തണ്ടല്‍ നിവരുന്നുണ്ട്,
കണ്ണുകള്‍ കാണുന്നുണ്ട്,
കാതുകള്‍ കേള്‍ക്കുന്നുണ്ട്,
കാലുകള്‍ ചലിക്കുന്നുണ്ട്.
കൈകള്‍ വീശുന്നുണ്ട്.
മൂക്കിനു നവവായുവുണ്ട്.
നാക്കിനു പുതുവാക്കുണ്ട്.
മുലകളില്‍ ജീവാമൃതമുണ്ട്.
മനസ്സില്‍ മാനസസരസ്സുകളുണ്ട്‌.

11 അഭിപ്രായങ്ങൾ:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

വരികളില്‍ ചൂടുണ്ട്,
നന്നായി.

ശ്രീനാഥന്‍ പറഞ്ഞു...

അപ്പോൾ ജീവിതം തളിർക്കുകയും പൂക്കുകയുമൊക്കെ ചെയ്യുന്നുണ്ട്, സൌഭാഗ്യവതി!

nirbhagyavathy പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഭൂതത്താന്‍ പറഞ്ഞു...

ഇഷ്ടായി ഈ ജീവിത ചര്യ

jyo പറഞ്ഞു...

വളരെ നല്ല വരികള്‍-
ഇപ്പോള്‍ മനസ്സില്‍ മനസസരസ്സുകളുണ്ട്-ഇത് കേട്ടിട്ട് ആശ്വാസം തോന്നി.

ആശംസകള്‍

kvmadhu പറഞ്ഞു...

കുടുംബനിഗൂഡതകള്‍..

nigooodatha und. sarikkum. nalla padhasmbathundallo. al d best

nirbhagyavathy പറഞ്ഞു...

നന്ദി...നന്ദി...
എല്ലാവര്ക്കും.
എല്ലാ അഭിപ്രായങ്ങള്‍ക്കും.
വളരെ...വളരെ...
നന്ദി...നന്ദി...

jayanEvoor പറഞ്ഞു...

തൊടും തണുപ്പിന്റെ ശിശിരം കഴിഞ്ഞു....

വസന്തം ഇങ്ങെത്താറായി!

ആസ്വദിക്കൂ! സന്തോഷിക്കൂ!

ആശംസകൾ!

ഭാനു കളരിക്കല്‍ പറഞ്ഞു...

വിപരീത ജീവിതത്തിന്റെ വിഹ്വലതകള്‍ തെളിഞ്ഞു നില്‍കുന്ന ഈ കാവ്യം മനസ്സില്‍ തൊട്ടിരിക്കുന്നു.

minna പറഞ്ഞു...

avasaanam positive aayi theernnu.abhinanandanangal!aashamsakal!perile negativity maattaarayille?njangalkokke oorjam pakaraan maatram kelpulla bhaashasambathullappol engane nee nirbhagyavathi aavum.

minna പറഞ്ഞു...

avasaanam positive aayi theernnu.abhinanandanangal!aashamsakal!perile negativity maattaarayille?njangalkokke oorjam pakaraan maatram kelpulla bhaashasambathullappol engane nee nirbhagyavathi aavum.