2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച
ഫ്രീഡം പരേഡ്
ആദ്യമായാണ് ഒരു തീവ്രവാദിയെ
പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.
വെടിയുണ്ടകള്‍ എല്ലാം കടന്നു പോയത്
നെഞ്ചിലൂടെ ആണല്ലോ?
തുറന്നു നോക്കട്ടെ.
കരള്‍ കലങ്ങി കിടപ്പുണ്ട്
കരളുറപ്പ് ആര്‍ക്കു വേണ്ടി ആയിരുന്നു?
ഹൃദയം ചിതറി പോയിട്ടുണ്ട്
സ്പന്ദനങ്ങള്‍ സ്പോടനങ്ങള്‍ക്ക് വേണ്ടിയോ?
ആമാശയം നിറയെ രക്തം
വയര്‍ നിറക്കുവാന്‍ കവര്‍ന്ന അന്നം ആരുടെ?
കൈകള്‍ വേര്‍പെട്ടു കിടക്കുന്നു
പിഴച്ച ഉന്നം പിഴുതെറിഞ്ഞത് ആരെയൊക്കെ?
ഒരു കാല് കാണാനേ ഇല്ല
കടം കൊടുത്തുവോ അതോ കവര്‍ന്നെടുത്തുവോ?
വായ തുറന്നിരിക്കുന്നു
തീരാത്ത ദാഹം എന്തിനു വേണ്ടി ആയിരുന്നു?
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ
കണ്‍പാര്‍ത്ത തീവ്ര സ്വപ്നങ്ങള്‍ ആരുടേത്?
ഇനി ശിരസ്സ് തുറന്നു നോക്കട്ടെ
തലച്ചോറില്‍ നിറയെ പുഴുക്കള്‍!
നിരയായി പുഴുക്കള്‍ പുറത്തേക്കു ഒഴുകുന്നു;
തല മുതല്‍ പാദം വരെ.
മൃതഗാത്ര പരിധിയില്‍
ഒരു ഫ്രീഡം പരേഡ്.
പോസ്റ്റ് ചെയ്തത്
nirbhagyavathy
ല്‍
9:36 PM
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍:
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
20 അഭിപ്രായങ്ങൾ:
പലരുടെയും കണ്ണുകള്‍ അകത്തേയ്ക്കു മാത്രം തുറന്നിരിക്കുമ്പോള്‍ ഈ കണ്ണുകള്‍ പുറത്തേയ്ക്കു തുറന്നിരിക്കുന്നു. അകത്തേയ്ക്കു നോക്കിയാലും പുറത്തെ കാഴ്ചകള്‍ കാണുന്നു ഈ ഫ്രീഡം പരേഡില്‍
തീക്ഷ്ണമായ വരികള്‍...
വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി.
വെടിയുണ്ടയോ..കത്തി മുനയോ..കൊണ്ട് തീരുന്ന തീവ്രവാദം...ഇടയില്‍ കവര്‍ന്നെടുക്കുന്ന അനേകം ജീവനുകളും..
ശക്തം ഈ കവിത..
വളരെ വേറിട്ടൊരു കാഴ്ച്ച.നന്നായിരിയ്ക്കുന്നു. ആദ്യമായി സൂര്യഗ്രഹണം കാണുന്നതുപോലെ. ഭാഗ്യവതി!!!
ആദ്യം പ്രൊഫൈലിനെപ്പറ്റി..എന്തുതന്നെയായാലും ..ജീവിതനിർഭാഗ്യങ്ങളെ..എഴുത്ത്കൊണ്ട് മറികടക്കുന്ന സുഹൃത്തെ താങ്കൾ ഒരു ഭാഗ്യവതിതന്നെയാണെന്നറിയുക..നൈരാശ്യങ്ങൾ എഴുത്തിലിരുന്നോട്ടെ, പേരിലതുവേണോ..ഒരു എളിയ അഭിപ്രായം..അത്രമാത്രം...
എഴുത്തിനെപ്പറ്റി...താങ്കൾ എഴുതിയ ഒരു കമന്റാണ്.ഇവിടെയെത്തിച്ചത്..വേറിട്ട കാഴ്ചകൾ..ശക്തമായ വരികൾ..അക്ഷരത്തെറ്റുകൾ വരാതെ ശ്രദ്ധിച്ചാൽ നന്നായിരുന്നു...ആശംസകളോടെ..
ഏറ്റം വലിയ മനുഷ്യ സ്നേഹി ആണ് ഏറ്റം വലിയ തീവ്രവാദി ആകുന്നതു..പക്ഷെ ഒരു വെടിയൊച്ചയില്‍ എല്ലാം അവസാനിക്കുന്നു.സ്വപ്നങ്ങളും ആദര്‍ശങ്ങളും അവസാനിക്കുന്നില്ല..അത് തുടരുന്നു ..പക്ഷെ ആ വ്യക്തിയും അതിനെ ചുറ്റിപറ്റി സ്വപ്നങ്ങള്‍ കണ്ടവരും ഇരുളില്‍ ആകുന്നു.ആ കണ്ണുനീരും തകര്‍ച്ചയും ആരും കാണാതെ പോകുന്നു..
ശ്രീദേവി പറഞ്ഞതിനൊരടിവരയിടുന്നു... ”ഫ്രീഡ”ത്തിന്റെ സ്വാഭാവിക വഴി അന്യായമായി മുടക്കപ്പെടുന്നിടത്ത് ഒരു തീവ്രവാദി പിറവിയെടുക്കുന്നു.
karuthulla kavithakal.....nirbhagyavathiyalla...bhagyavathi thanne....blog sandarsanathinu nandi....abhiprayangal vilamathikkunnu......
തീവ്രവാദി സ്വയം വല്ലാത്തൊരു ദുരന്തമാണെന്നത് നന്നായി ഉൾക്കൊണ്ടെഴുതിയ കവിത, നല്ല സമതുലിതമായ വീക്ഷണം, നല്ല കവിത!
ഒരു ആദര്‍ശവും തീവ്രവാദത്തെ പിന്തുണക്കില്ല. തീവ്രവാദത്തെ പഠിക്കുന്നതില്‍ നാം ഇന്നും പരാജയമാണ്.
കവിത ഉജ്ജ്വലം. പറയാതെ വയ്യ.
ഉഗ്ഗ്രന്‍
നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നത് ഏതു വിശ്വാസപ്രമാണത്തിന്റെ പേരിലായാലും അതിനെ ന്യായീകരിക്കാന്‍ പറ്റില്ല. അതു മനുഷ്യസ്നേഹമായി കാണാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ശ്രീദേവിയുടെയും പള്ളിക്കരയുടേയും അഭിപ്രായത്തില്‍ താലിബാനും, അല്‍ഖയ്ദയും ഇവരെയൊക്കെ വളര്‍ത്തിക്കൊണ്ടു വന്ന അമേരിക്കയും ഏറ്റവും വലിയ മനുഷ്യസ്നേഹികള്‍ ആണെന്നാണോ?
കവിത ഉഗ്രന്‍. ആശംസകള്‍.
nalla kavitha
സൂക്ഷ്മമായി ആവിഷ്കരിച്ചിരിക്കുന്നു
കവിത ഗംഭീരം ...........
ആദ്യമായാണ് ഇവിടെ
ഇനിയും വരാം .
ഈ സങ്കടം എന്തിനു ?
മനസിൽ ഒരു നല്ല കവിതയുടെ ഫ്രീഡം പരേഡ്....
ഭാഗ്യവതി,
കവിത നേരത്തെ വായിച്ചതാണ്..പക്ഷെ അന്നേരം കമന്റിടുവാന്‍ സാധിച്ചില്ല.
നല്ല കവിത. വളരെയധികം ഇഷ്ടപ്പെട്ടു.. അതിനു മറ്റൊരു കാരണം കൂടിയുണ്ട്..
വിപ്ലവകാരികളുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന ഒരു കഥ എഴുതുന്ന പണിപ്പുരയിലായിരുന്നു ഞാന്‍.. വിഷയത്തിലും ചിന്തകളിലും ഉള്ള സാദൃശ്യവും ഈ കവിത കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായി..
അഭിനന്ദനങ്ങള്‍..ആശംസകള്‍..
നല്ല ആവിഷ്ക്കാരം,
നിര്‍ഭാഗ്യവതീ, വൈകിവന്നതില്‍ ക്ഷമീ.. ഉഗ്രനല്ല, അത്യുഗ്രനാണീ കവിത...കിടിലന്‍ സൃഷ്ടി..
നല്ല ആശയം , നന്നായിരിക്കുന്നു കവിത , പിന്നെ പ്രൊഫൈല്‍ വായിച്ചു , ഭാഗ്യവും , നിര്‍ഭാഗ്യവും എല്ലാം ചേര്‍ന്നതല്ലെ ജീവിതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ