2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

മണിയറ മാനിഫെസ്റ്റോ   
    ജാതകം ഗണിച്ചും  ജീവിതം ഗുണിച്ചും
    ജാതി മത വര്‍ഗ്ഗ ഭേദങ്ങള്‍ നോക്കിയും
    വിദ്യയും  മഹിമയും വിലയിരുത്തിയും
    ഒരു വിവാഹം; പതിവ് മാമാങ്കം.

    വിവാഹ രാത്രി; പിഴച്ച മാമാങ്കം.
    മണിയറയില്‍ അയാള്‍‍ തന്റെ മാനിഫെസ്റ്റോ
    അവളുടെ ഇന്ദ്രിയങ്ങളില്‍ പകര്‍ത്തി.

    എന്റെ ബുദ്ധിയാണ് നിന്റെ വിജ്ഞാനം
    എന്റെ കണ്ണിലൂടെ നിന്റെ കാഴ്ചകള്‍
    എന്റെ കാതിലൂടെ നിന്റെ കേള്‍വി
    എന്റെ നാസികയിലൂടെ നിന്റെ ഗന്ധങ്ങള്‍
    എന്റെ രുചി നിന്റെ നാക്കിന്‌
    എന്റെ അര്‍ഥം നിന്റെ വാക്കിന്‌....

    അവളുടെ കൈകള്‍,മുലകള്‍,പാദങ്ങള്‍,
    നാഭി,യോനി,നിതംബം,ഗര്‍ഭപാത്രം.....
    അയാളുടെ മാനിഫെസ്റ്റോയില്‍
    ഏകപക്ഷീയ ഭോഗ വ്യാഖ്യാനങ്ങള്‍.

    അയാള്‍ക്ക്‌ ആദ്യരതിയുടെ ആവേശം.
    അയാളുടെ ഇന്ദ്രിയങ്ങളില്‍ ആസക്തി.

    അവള്‍ക്ക് ആദ്യരാത്രിയുടെ അശാന്തി.
    അവളുടെ ആത്മാവില്‍ പ്രതിരോധം.

    സങ്കല്പം ഉള്ളില്‍ കിടന്നു പിടഞ്ഞു.
    യാഥാര്‍ത്ഥ്യം മുന്നില്‍ തെളിഞ്ഞു കിടന്നു.
    അവളുടെ ആറാമിന്ദ്രിയം കണ്‍‌തുറന്നു.
    പരിണയരാത്രിയിലെ പരിണാമങ്ങള്‍ കണ്ടു.

    അവളുടെ മംഗല്യ താലിയില്‍
    മാനിഫെസ്റ്റോ മാഫിയ മുദ്രകള്‍.
    അവളുടെ സിന്ദൂര രേഖയില്‍ തീനാളം.
    മോതിര വിരലില്‍ കരിനാഗങ്ങള്‍.

    മണിയറ വിളക്കുകള്‍ കണ്ണ് പൊത്തി.
    ദശപുഷ്പങ്ങള്‍ ദുര്‍ഗന്ധം പരത്തി.
    പാതിപാലില്‍  കയ്പ്  കലര്‍ന്നു.
    മണിയറ മെത്തയില്‍ മുള്‍പടര്പുകള്‍.

    അടിയറവറിയാത്ത അവളുടെ പാദങ്ങള്‍
    മണിയറ വാതില്‍ മറികടന്നു.
    ദുരന്ത ദാമ്പത്യ പരിസമാപ്തിയില്‍
    'വിധിനിയോഗ'മെന്നാരും ഇനി ഉരുവിടില്ല.

    അവളില്ലാത്ത മണിയറ മെത്തയില്‍
    അയാളും മാനിഫെസറ്റൊയും
    സ്വയം സ്കലിച്ചു കിടന്നു.
    'ന: സ്ത്രി സ്വാതന്ത്ര്യ മര്ഹതി'
                                                                                                                                                                          .

26 അഭിപ്രായങ്ങൾ:

the man to walk with പറഞ്ഞു...

ദുരന്ത ദാമ്പത്യ പരിസമാപ്തിയില്‍
'വിധിനിയോഗ'മെന്നാരും ഇനി ഉരുവിടില്ല.


Best Wishes

ഒഴാക്കന്‍. പറഞ്ഞു...

അതെ.. ആ വരികളിലൂടെ കോറി ഇട്ട സങ്കടം പലരും അനുഭവിക്കുന്നത് തന്നെ ആണ്

അനസ് മാള പറഞ്ഞു...

നന്നായിട്ടുണ്ട്

ajiive പറഞ്ഞു...

maniyara thadavara aakunnath ingane alle
aashamsakal

മുകിൽ പറഞ്ഞു...

വരട്ടെ ഇങ്ങനെ ഓരോന്ന്.
സത്യം സത്യമായി ഒഴുകട്ടെ.
സന്തോഷം, dear.

കുമാരന്‍ | kumaran പറഞ്ഞു...

അയാളുടെ മാനിഫെസ്റ്റോയില്‍
ഏകപക്ഷീയ ഭോഗ വ്യാഖ്യാനങ്ങള്

ഗംഭീര വരികള്‍.

ഭാനു കളരിക്കല്‍ പറഞ്ഞു...

അയാളുടെ മാനിഫെസ്റ്റോ എന്നും അങ്ങനെ ആയിരുന്നു. ആയുധം കൊണ്ടു മറികടക്കണം

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

അയാളുടെ മാനിഫെസ്റ്റോയില്‍
ഏകപക്ഷീയ ഭോഗ വ്യാഖ്യാനങ്ങള്‍.
-നന്നായി. (അതോടൊപ്പം കവിത വല്ലാതെ തുറന്ന് പോകുന്നത് നന്നല്ല എന്നുമോർക്കണം. കുറച്ചൊക്കെ വായനക്കാർക്ക് വിട്ടുകൊടുത്താലും നഷ്ടമുണ്ടാകണമെന്നില്ല)

nisagandhi പറഞ്ഞു...

ഈ മണിയറയുടെ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടിയ എന്റെ സ്വന്തം നാട്ടുകാരിക്കു ഒരായിരം ആശംസകള്‍ ......

നിശാഗന്ധി

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഭാഗ്യവതി,
ശക്തമായ ഭാഷയില്‍ തന്നെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണല്ലോ?
ഓരോ കവിതയും സമൂഹത്തിലെ ജീര്‍ണണതക്ക് നേരെ ഉള്ള ഓരോ പടവാള്‍ ആണല്ലോ?
ഈ കവിതയും ഇഷ്ടായി...
ഇനിയും എഴുതുക..
അഭിനന്ദനങ്ങള്‍...

keraladasanunni പറഞ്ഞു...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മണിയറയില്‍ നിന്നേ ആരംഭിക്കുന്നു. അതി ശക്തമായ വരികള്‍.

ശ്രീനാഥന്‍ പറഞ്ഞു...

എഴുത്തിന്റെ അരവും ആത്മാർത്ഥതയും കവിതയെ ശക്തമാക്കി, എങ്കിലും പഴയ പല്ലവി ഞാൻ പാടും, കുറച്ചു കൂടി കുറുകാമായിരുന്നു! (മുറുമുറുക്കുന്നതു കേൾക്കുന്നു, ഇയാക്കു വേറെ പണിയില്ലേ, ഇതെന്തൂട്ടാ കാളനാ കുറുകാൻ, ക്ഷമി.)

Kalavallabhan പറഞ്ഞു...

ശക്തമായ പ്രതികരണം.
എങ്കിലും
പേരിലെ വിഷാദഛായ
കവിതയിലുമുണ്ട്.

Basil Joseph പറഞ്ഞു...

ഓര്‍മ്മകളില്‍ നല്ലതും തേടി നടന്ന്‍ നടന്ന്‍ ? ആകെ ദുഖിച്ചിരിക്കുന്ന ഒരാണ് ആണ് കവി എന്ന് തോന്നും വായിക്കുമ്പോള്‍..

chandni പറഞ്ഞു...

നല്ല കവിത. അഭിനന്ദങ്ങള്‍.

Sreedevi പറഞ്ഞു...

തകര്‍ത്തു കേട്ടോ മാഷേ...നല്ല ഉശിരുള്ള കവിത...
എന്തേ നിര്‍ഭാഗ്യവതി എന്ന പേര് തിരഞ്ഞെടുത്തത്?ഇത്ര മനോഹരമായി എഴുതാന്‍ കഴിയുന്ന നിങ്ങള്‍ എങ്ങനെ നിര്‍ഭാഗ്യവതി ആകും...

പള്ളിക്കരയില്‍ പറഞ്ഞു...

പൊള്ളുന്ന സത്യങ്ങൾ, പുതുമയാർന്ന ആവിഷ്ക്കാരം.. നന്നായി.

Thommy പറഞ്ഞു...

ആസ്വദിച്ചു

Ramesh.c.p പറഞ്ഞു...

എനിക്കോന്നും പറയാനാവുന്നില്ല.അക്ഷരങ്ങളില് ഞാന് നിങ്ങളെ തിരയുകയായിരുന്നു......

പി എ അനിഷ്, എളനാട് പറഞ്ഞു...

Vaayichu
Ishtam

nirbhagyavathy പറഞ്ഞു...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി;
വളരെ...വളരെ...

രമേശ്‌അരൂര്‍ പറഞ്ഞു...

good one..congrats..

Vayady പറഞ്ഞു...

ഉഗ്രന്‍!

smiley പറഞ്ഞു...

ithaano samandharangal....

keep it up..

minna പറഞ്ഞു...

bhayankara maaya varikal.paskshe orupaad open aavunnu

ഗൗരിനാഥന്‍ പറഞ്ഞു...

sakthamaya kavitha arkkum mansilakum..nannayi...