എല്ലാവരും വിളിക്കുന്നത് ഗാന്ധിയെന്നാണ്.
പക്ഷെ അയാള്‍ ഒരു കമ്യുണിസ്ടുകാരനാണ്.
കാസ്ട്രോ എന്ന് പേരുള്ള യുവതുര്‍ക്കി
കോണ്‍ഗ്രസ് ഹൈക്കമാണ്ടിലുണ്ട്.
ലെനിന് എന്ന് വിളിക്കുന്ന സഖാവിപ്പോള്‍
ബിജെപ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
രാമന് എന്ന് പേരുള്ള ദൈവവിശ്വാസി
മുസ്ലിം ലീഗിന്റെ ഭാരവാഹിയാണ്.
മക്ക സന്ദര്‍ശിച്ച മുഹമ്മദ് ഹാജി
മാര്‍കിസ്റ്റു പാര്‍ടിയില്‍ അംഗമാണ്.
ശ്രീകൃഷ്ണന് എന്ന് പേരുള്ള ഭക്തന്
പിഡിപ്പിയുടെ വേദികളില്‍ കാണാം.
പിള്ളപേരുള്ള പല നായന്മാരെയും
കേരള കൊണ്ഗ്രസ്സിനു ലഭിച്ചിട്ടുണ്ട്.
പേരില്‍ നമ്പൂതിരിവാലുള്ള പൂജാരി
ആദിവാസി സംഘടനയുടെ നേതാവ്.
ഹൈന്ദവ പേരുള്ള എത്രയോ പേര്
മുസ്ലിം മത വിശ്വാസികളില്‍ കാണാം.
ബാബുവും സിന്ധുവും ക്രിസ്ത്യാനികള്‍.
ബേബിയും ജോയിയും ഹിന്ദുക്കള്‍.
മതസാരം പേറുന്ന പേരുകള്‍ തമ്മില്‍
ശിലായുഗ പോരിന്റെ ആയുധമൂര്‍ച്ചകള്‍.
ഒരേ പേരുള്ള പ്രസ്ഥാനത്തിനുള്ളില്‍
പ്രത്യയ ശാസ്ത്ര സംവാദ പോരുകള്‍.
പോരിലേക്ക് നയിക്കുന്ന ജാഥകള്‍.
വേദിയില്‍ വിഷം ചീറ്റുന്ന ഗര്ജനങ്ങള്.
വേദവാക്കിലെഴുതിയ മത ചിഹ്നങ്ങള്‍.
പേരില്‍ പോരിന്റെ നവ സമവാക്യങ്ങള്‍.
പേരില്‍ വര്‍ഗ്ഗങ്ങള്‍ പോരിനിറങ്ങുന്നു
ചോരയില്‍ മുങ്ങി പേരുകള്‍ മരിക്കുന്നു.
പോരിന്റെ ചരിത്ര സ്മാരകത്തില്‍
ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു:
"സ്വന്തം ഭൂതകാലത്തോട് ഉദാസീനത
പുലര്‍ത്തുന്നവര്‍ ഒരാവര്‍ത്തി കൂടി
അതില്‍ തന്നെ ജീവിക്കുവാന്‍
വിധിക്കപ്പെട്ടിരിക്കുന്നു"
12 അഭിപ്രായങ്ങൾ:
സംഭവം കലക്കി ഇഷ്ട്ടായി
പേരു വൈരുദ്ധ്യചരിത്രങ്ങൾ. നന്നായി.
നന്നായിട്ടുണ്ട്....
വൈരുദ്ധ്യങ്ങളുടെ ലോകം
സമാനതകളുടെ തലം വൈരുദ്ധ്യങ്ങള്ക്കുള്ളിലും
കാണാന്‍ കഴിയും
എല്ലാം ഒന്നാണെന്ന തിരിച്ചറിവിന്റെ കാലം വരും. പ്രത്യാശിക്കാം.
നല്ലഭാഷ. ഭാഗ്യവതിയാണല്ലോ?
വേദവാക്കിലെഴുതിയ മത ചിഹ്നങ്ങള്‍.
പേരില്‍ പോരിന്റെ നവ സമവാക്യങ്ങള്‍.
ishtaayi
നിർഭാഗ്യവതിക്ക് ലോട്ടറി ഏജൻസിയിലാണിപ്പോൾ ജോലി. പോരിന്റെ നൈരന്തര്യത്തിന്റെ ഗ്യാരന്റി നന്നായി പറഞ്ഞു, അഭിനന്ദനം!
eppozhum thanne virudha pakshangale avatharippikkunnathil vijayichirikkunnu. aashamsakal
anubhavangalude nerippodil ninnum iniyum othiri pratheeshikkunnu
ഒരുപാട് ഇഷ്ടായി..
അഭിനന്ദനങ്ങള്‍ ... ആശംസകള്‍..
നിര്ഭാഗ്യവതി, ചെങ്കൊടി പിടിച്ചുകൊണ്ടു അമേരിക്കന്‍ സാമ്രാജ്യത്തിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുന്നവര്‍ ആണ് നമ്മള്. പിന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?
ഒരു പേരിലെന്തിരിക്കുന്നു അല്ലേ? വ്യത്യസ്തമായൊരു കവിത. ഇഷ്ടമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ