2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാഥേയമില്ലാത്ത പലായനങ്ങള്‍

  
    









    വിദ്യകളെല്ലാം നിങ്ങള്ക്ക്
    വിവരമില്ലായ്മകള്‍  ഞങ്ങക്ക്.
    നിങ്ങള്ക്ക് രാജകീയ വീഥികള്‍
    ഞങ്ങള്‍ക്ക് വഴിയോരപാതകള്‍

    മരുഭൂമികള്‍ ഞങ്ങള്‍ക്ക്
    മരതകതോപ്പുകള്‍ നിങ്ങള്ക്ക്.
    നിങ്ങള്ക്ക്  മഹാസൌധങ്ങള്‍
    ഞങ്ങള്‍ക്ക് ചെറിയകുടിലുകള്‍.

    വിഷവായു ഞങ്ങള്‍ക്ക്
    ശുദ്ധവായു നിങ്ങള്ക്ക്.
    ഞങ്ങള്‍ക്ക് മാറാരോഗങ്ങള്‍
    നിങ്ങള്ക്ക് ആയുരാരോഗ്യം.

    ആഗോള വിപണി നിങ്ങള്ക്ക്
    ആഗോള താപനം ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് ആഗോളസുരക്ഷ
    ഞങ്ങള്‍ക്ക് അരക്ഷിതാവസ്ഥ.

    ആഘോഷങ്ങള്‍  നിങ്ങള്ക്ക്
    ആക്ഷേപങ്ങള്‍ ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് പുരസ്കാരങ്ങള്‍
    ഞങ്ങള്‍ക്ക് തിരസ്കാരങ്ങള്‍.

    കോടതികള്‍ നിങ്ങള്ക്ക്
    ജയിലറകള്‍  ഞങ്ങള്‍ക്ക്.
    നിങ്ങള്ക്ക് കോടികള്‍
    ഞങ്ങള്‍ക്ക് കടക്കെണികള്‍.

    നിശ്ശബ്ദരാക്കിയും
    നിരായുധരാക്കിയും
    നിങ്ങളുടെ വികസനവിസര്‍ജ്യം
    ഞങ്ങള്‍ക്ക് വിളമ്പിയും

    ഭരണ ഘടനയില്‍ നിന്നും
    ഭരണ കൂടത്തില്‍ നിന്നും
    നിങ്ങള്‍ ഞങ്ങളെ
    പാര്ശ്വവല്ക്കരിച്ചും

    നിങ്ങള്‍ എല്ലാ സ്ഥലങ്ങളും
    വിഭവങ്ങളും സ്വന്തമാക്കി
    ഞങ്ങളെ സ്വന്തം മണ്ണില്‍
    അഭയാര്‍ഥികളാക്കുന്നു.

     നിങ്ങള്‍ പരസ്പരം
     കൈകോര്‍ക്കുമ്പോള്‍
     ഞങ്ങള്‍ പാഥേയമില്ലാതെ
     പലായനം ചെയ്യുന്നു.

           

11 അഭിപ്രായങ്ങൾ:

Jishad Cronic പറഞ്ഞു...

യാഥാര്‍ത്ഥ്യം....

അനൂപ്‌ .ടി.എം. പറഞ്ഞു...

അങ്ങനെയങ്ങ് പാലായനം ചെയ്യാന്‍ പറ്റുമോ?
ഇല്ല..
പ്രതികരിക്കുക..
പ്രതിഷേധിക്കുക..
എഴുത്തിലൂടെയെങ്കിലും..

jayanEvoor പറഞ്ഞു...

ലോകം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.

പിടിച്ചുനിൽക്കാൻ പിടിവള്ളികൾ കിട്ടാത്തകാലം....

Manoraj പറഞ്ഞു...

പാലായനം ഒന്നിനും പരിഹാരമല്ല.. കവിത കൊള്ളാം

ദിവാരേട്ടN പറഞ്ഞു...

ഈ കവിത വായന ആവശ്യപ്പെടുന്നു...
!! ആശംസകള്‍ !!

ശ്രീനാഥന്‍ പറഞ്ഞു...

രോഷം കൊണ്ട് ജ്വലിക്കുകയാണല്ലോ, നന്നായി, ഒരു കഥാശീർഷകം എന്നെ ഓർമിപ്പിച്ചു-‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ നന്ദി.പിന്നെ പലായനമെന്തിന്, നമുക്കു കൂടി അർഹതപ്പെട്ടതെല്ലേ ഈ ഭൂമി?

प्रिन्स|പ്രിന്‍സ് പറഞ്ഞു...

ഈ ലോകം ഒരു കപ്പലാണെങ്കിൽ അതിനിപ്പോൾ ദിശയറിയാൻ കോമ്പസില്ല! എല്ലാ ജീവികൾക്കും നിലനിൽക്കാനായി സൃഷ്ടിക്കപ്പെട്ട ലോകം, ഒരു പ്രത്യേക വർഗത്തിൻ കീഴിലായിക്കൊണ്ടിരിക്കുന്ന കാഴ്ച കാണുന്ന കവിമനസ്സ് മന്ത്രിച്ചു....

the man to walk with പറഞ്ഞു...

ishtaayi..

Bestwishes

ദീപുപ്രദീപ്‌ പറഞ്ഞു...

ഓടാന്‍ തുടങ്ങിയവന്‍ ഓടികൊണ്ടേയിരിക്കും, പ്രതികരണമാണു അനിവാര്യം.
ചില അക്ഷര തെറ്റുകള്‍ കാണാനുണ്ട്.

ഭാനു കളരിക്കല്‍ പറഞ്ഞു...

വിപ്ലവ കവി ഗദ്ദര്‍ പറഞ്ഞത് ഓര്മ വരുന്നു. പട്ടിണി ഉള്ളിടത്തോളം സായുധ പോരാട്ടം തുടരുക തന്നെ ചെയ്യും.
അഭിവാദനങ്ങള്‍ പ്രിയ കവേ...

minna പറഞ്ഞു...

niranja manassode, thirike onnum pratheekshikkaathe,vaangunnavante avakaasham aayi tharunnathum vikasanavisarjyam aayaano ella paavangalum karuthunnath..