കളിചിരി മായാത്ത മനസ്സിലമ്മതന്‍ മരണം
ബലിവിളക്ക് കൊളുത്തിയ ബാല്യകാലം.
കളിത്തറപറമ്പില്‍ കളിവീട് കെട്ടുമ്പോള്‍
കുടിയിറക്കിനാല്‍ കൈവിട്ട കവ്മാരകാലം.
ഒളിപ്പിച്ചു വെക്കുവാന്‍ മയില്പീലികട്ട്
തല്ലുകൊണ്ട് മാപ്പിരന്നുനേടിയ പഠനകാലം.
പുസ്തകക്കെട്ടില്‍ നിന്നും അടര്‍ന്നുവീണ
അക്ഷരക്കതിരുകള്‍ കരുതിവെച്ച അറിവുകാലം.
ക്ഷുഭിതയവ്വനം കനലൂതി കൊളുത്തിയ
തിരിനാളം പൊള്ളിച്ച പ്രണയകാലം.
വയസ്സും ആയുസ്സും വിതുമ്പിനില്‍ക്കുമ്പോള്‍
വിടപറയുവാനായി വന്ന വസന്തകാലം.
വിശപ്പടക്കുവാന്‍ വിലപേശി വില്‍ക്കാതെ
വയര്‍മുറുക്കി മറികടന്ന വറുതിക്കാലം.
അതിരുകള്‍ക്കുള്ളില്‍ ഇരുളിലോളിചുവാണിരുന്ന
അരുതുകള്‍ ഫണം വിടര്തിയാടിയ കുരുതിക്കാലം.
ജീവിത സമസ്യ പൂരിപ്പിക്കുവാനുള്ള ഊര്‍ജം
വലിചൂറ്റിക്കുടിച്ചു തിടംവെച്ച കലികാലം.
ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന
കാലനാമങ്ങള്‍ എഴുതിയ ഭൂമികക്കിപ്പുറം
പല കാലത്തിലൂടെ പടികയറിയിറങ്ങിയ ജന്മം
സ്വയം പകര്‍ന്നു ആടിക്കൊന്ടെയിരിക്കുന്നു.
ആടിയാടി ഒടുങ്ങുന്ന കാലത്തിലേക്കുള്ള ദൂരം
അളക്കുവാന്‍ പാദങ്ങള്‍ മണ്ണില്ലൂന്നി മുന്നേറവേ
കണ്ണുകള്‍ വിണ്ണിലേക്കു വിദൂരമായ് നോക്കുന്നു.
8 അഭിപ്രായങ്ങൾ:
കാലം പകരുന്നത് എന്തെല്ലാം കാര്യങ്ങൾ
കൊള്ളാം, അല്‍പ്പം കൂടി ഒതുക്കമാവാം, ബാലചന്ദ്രന്‍ വരികളെ സ്വാധീനിച്ചിട്ടുണ്ട്!
അര്‍ത്ഥമുള്ള വരികള്‍ അതും വളരെ ഒഴുകോടെ പറഞ്ഞിരിക്കുന്നു.
i am following. well
KALATHINARIYUMO NAMMUDE NASHTALAABHANGALUDE KANAKKUKAL..CHILAPPOL NASHTANGALAYIRIKKAAM KOODUTHAL..CHILAPPOL LABHAVUM...
ENTHAYALUM KAVITHA ISHTAPPETTU.INIYUM NALLA NALLA SRISHTIKAL PRATHEEKSHIKKUNNU
KALATHINARIYUMO NAMMUDE NASHTALAABHANGALUDE KANAKKUKAL..CHILAPPOL NASHTANGALAYIRIKKAAM KOODUTHAL..CHILAPPOL LABHAVUM...
ENTHAYALUM KAVITHA ISHTAPPETTU.INIYUM NALLA NALLA SRISHTIKAL PRATHEEKSHIKKUNNU
നന്ദി...നന്ദി...
എല്ലാവര്ക്കും.
എല്ലാ അഭിപ്രായങ്ങള്‍ക്കും.
വളരെ...വളരെ...
നന്ദി...നന്ദി...
ഈ സങ്കീര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക. ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ