2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കോമാളി ദേശത്തെ തമാശകള്‍



പേരെടുത്ത സര്‍ക്കസ് കോമാളി
തമാശകള്‍ പലതും പുറത്തെടുത്തു
കാണികള്‍ക്ക് ചിരി വന്നില്ല
പുതിയ വേഷങ്ങള്‍ ആടി നോക്കി
പേരിനു പോലും ആരും ചിരിച്ചില്ല
കരുതിയ കുറിയ തമാശയും
വലിയ തമാശയും വിളമ്പി
ചടുല കോമാളിനടനവും പരീക്ഷിച്ചു.

കാണികള്‍ പരിഹസിച്ചു, കൂകി
കൂകി കൂകി കാണികള്‍ സ്വയം
കോമഡി പ്രോഗ്രാമുകള്‍ പകര്‍ന്നാടി
ഗ്യാലറികള്‍ ചാനല്‍ചിലമ്പ് അണിഞ്ഞു
ചിരി വിശപ്പില്‍ സര്‍ക്കസ് ഒഴിഞ്ഞു.

ചിരിഇരകളെ തേടി ഇറങ്ങിയവര്‍
നാടും വീടും വലയിലാക്കി
തമാശ വിപണി വിഭവങ്ങള്‍ ഒരുക്കി
തമാശ വിതച്ചു തമാശ കൊയ്തു
തമാശ കൊണ്ട് വീടുകള്‍ പണിതു
തമാശ ദേശം വന്ദേ മാതരം ചൊല്ലി
തമാശ വ്യവസ്ഥിതി നിലവില്‍ വന്നു.

കാലത്തിനൊപ്പം വേഷമാടാതിരുന്ന
കോമാളിക്ക് അന്ത്യ ശിക്ഷ വിധിച്ചു.

അതുവരെ സമാഹരിച്ച തമാശകളും
സമാനതകളില്ലാത്ത വേഷങ്ങളും
അഴിച്ചെടുത്ത് നഗ്നനാക്കി.

തമാശ കൊണ്ട് മാത്രം ജീവിച്ച
കോമാളിയെ തമാശ കൊണ്ട് തന്നെ
അവര്‍ ശിരസ്സ്‌ ‌അറുത്തു.

തമാശയുടെ പുതപ്പണിഞ്ഞ
പര്‍വതാഗ്രത്ത്തില്‍ നിന്നും
പിതാമഹന്മാര്‍ ഇറങ്ങി വന്നു
കോമാളിയെ ഏറ്റു വാങ്ങി.

കോമാളിയുടെ ചുണ്ടില്‍ നിന്നും
ഒരു കറുത്ത തമാശ പറന്നു,
ആകാശ കൂടാരം തൊട്ടു തിരികെ
ഭൂമിയില്‍ ചിറകറ്റു വീണു.
.

24 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

"കാലത്തിനൊപ്പം വേഷമാടാതിരുന്ന"

അതേ, ഇന്നു കാലത്തിനൊപ്പം തുള്ളിയാൽ മതി.

Noushad Koodaranhi പറഞ്ഞു...

ഭാഗ്യവതീ...
ഒരു ഭാഗ്യത്തിന് ,
ഞാന്‍ തമാശയെന്നും
കവിതയെന്നും പേരിട്ടു..
രണ്ടു പേരും കരഞ്ഞപ്പോള്‍
നല്ല രണ്ടടിയും വെച്ച് കൊടുത്തു.
പിന്നെ അവര്‍ നല്ല കുട്ടികളായി.
ഒന്നെന്‍റെ കൂടെയും,
ഒന്ന് നിന്റെ കൂടെയും ജീവിക്കുന്നു.
അല്ലലില്ലാതെ....

പട്ടേപ്പാടം റാംജി പറഞ്ഞു...

കാര്യം അറിയില്ലെങ്കിലും കാലത്തിനൊത്ത് വേഷമാടാതിരുന്നാല്‍ ജീവിക്കാന്‍ കഴിയാതായിരിക്കുന്നു.
എനിക്കിഷ്ടപ്പെട്ടു.

Vayady പറഞ്ഞു...

മാറ്റങ്ങള്‍ അനിവാര്യമാണ്‌. കാലം മാറുന്നതനുസരിച്ച് നമ്മുടെ ചിന്തയും ആശയങ്ങളും മാറ്റാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ പിന്തള്ളപ്പെടും. കവിത നന്നായി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

തമാശകള്‍..

ഉമ്മുഫിദ പറഞ്ഞു...

Nalla kavithakal.
Thudaratte !

www.ilanjipookkal.blogspot.com

the man to walk with പറഞ്ഞു...

karutha thamaasha nannayi

ishtaayi

Raveena Raveendran പറഞ്ഞു...

ഈ ജീവിതം തന്നെ ഒരു കോമാളിക്കഥയല്ലേ......

ഭാനു കളരിക്കല്‍ പറഞ്ഞു...

ആശയത്തോട് എന്തുകൊണ്ടോ യോജിക്കാനാവുന്നില്ല

naakila പറഞ്ഞു...

Ishtam

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nannayittundu.... aashamsakal......

Unknown പറഞ്ഞു...

നല്ല കവിത, അഭിനന്ദനങ്ങള്‍!!

Manoraj പറഞ്ഞു...

ജീനാ യഹാ.. മര്‍നാ യഹാ..

മേരാനാം ജോക്കറിലെ പ്രശസ്തമായ ഗാനം ഓര്‍മ്മ വന്നു..

Asok Sadan പറഞ്ഞു...

താമാശ കൊണ്ട് കഴുത്തറുക്കുന്നവര്‍ ഇഷ്ട്ടപ്പെട്ടു.


www.undisclosedliesaboutme.blogspot.com

അജ്ഞാതന്‍ പറഞ്ഞു...

കാലത്തിനൊത്തു ചലിക്കാത്തവരെ കോമാളിയാക്കി കളി കാണുന്നവന്‍ ഈശ്വരന്‍...


കൊള്ളാം ട്ടോ

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

തമാശ കൊണ്ട് മാത്രം ജീവിച്ച
കോമാളിയെ തമാശ കൊണ്ട് തന്നെ
അവര്‍ ശിരസ്സ്‌ ‌അറുത്തു.
-good

ശ്രീനാഥന്‍ പറഞ്ഞു...

എവിടെ,എവിടെയാണ്?

ഒരില വെറുതെ പറഞ്ഞു...

കൊള്ളാം. തമാശ അഴുകി ചീഞ്ഞു നാറുന്നൊരു ദേശത്തിരുന്ന് നിര്‍ബന്ധമായും വിളിച്ചു പറയേണ്ട കാര്യം. തമാശ ദേശം എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.

മഹേഷ്‌ വിജയന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മഹേഷ്‌ വിജയന്‍ പറഞ്ഞു...

ഇപ്പോള്‍ കാണാനേ ഇല്ല..എന്ത് പറ്റി സുഹൃത്തേ?

മുകിൽ പറഞ്ഞു...

Bhagyavathi, entupati????? kanane illallo? sukhamayirikkunnu ennu karuthunnu.
snehathode.

ഭാനു കളരിക്കല്‍ പറഞ്ഞു...

ഇവിടെ 2011 വന്നില്ലേ? നല്ല കവിതകള്‍ വായിക്കാന്‍ ഇറങ്ങി തിരിച്ചതാണ് ഞാന്‍...

ശ്രീജ എന്‍ എസ് പറഞ്ഞു...

എന്തെ ഒന്നും എഴുതുന്നില്ല..തിരക്കില്‍ പെട്ടോ

ദാമോദരന്‍ വയനാട് പറഞ്ഞു...

കാലചക്രം തിരിയുമ്പോഴും മാറ്റം അതിന്റെ അനിവാര്യതയെ നേരെ തെളിക്കുമ്പോഴും ഇതൊന്നുമറിയാത്ത , കണ്ടില്ലെന്നു നടിക്കുന്ന , എത്ര എത്ര കോമാളികള്‍ ഇന്നും .......
"കോമാളി" ഒരു ബിംബം മാത്രമാണ്